കേരള പൗരസേവന അവകാശ രേഖ
പൗരന്മാർക്ക് വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സമയപരിധി, ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ, ആവശ്യമായ രേഖകൾ, ഫീസ്, അപ്പീൽ അധികാരി എന്നിവ സംബന്ധിച്ച വിവരങ്ങൾ.
ജനന - മരണ രജിസ്ട്രേഷൻ
ജനനം / മരണം / നിർജീവ ജനനം
| സമയപരിധി | ആശുപത്രി: റിപ്പോർട്ട് ലഭിക്കുന്ന ദിവസം; മറ്റ് സ്ഥലങ്ങൾ: 7 പ്രവൃത്തി ദിവസം. |
| ഉദ്യോഗസ്ഥൻ | ദേശ രജിസ്ട്രാർ |
| റിപ്പോർട്ടിംഗ് | K-SMART മുഖേന |
| ഫീസ് | ഇല്ല |
30 ദിവസം കഴിഞ്ഞ് ഒരു വർഷത്തിനകം
| അപേക്ഷ | ജില്ലാ രജിസ്ട്രാർക്ക്, ദേശ രജിസ്ട്രാർ മുഖേന |
| സമയപരിധി | അനുമതി ലഭിച്ച് 7 പ്രവൃത്തി ദിവസം |
| അനുമതി | ജില്ലാ രജിസ്ട്രാർ |
| രജിസ്ട്രേഷൻ | ദേശ രജിസ്ട്രാർ |
ജനന / മരണ രജിസ്ട്രേഷൻ തിരുത്തൽ
| അപേക്ഷ | രജിസ്ട്രേഷൻ നടത്തിയ യൂണിറ്റിലെ രജിസ്ട്രാർക്ക് |
| സമയപരിധി | 7 പ്രവൃത്തി ദിവസം |
| ഉദ്യോഗസ്ഥൻ | ദേശ രജിസ്ട്രാർ |
വിവാഹ രജിസ്ട്രേഷൻ
ഹിന്ദു വിവാഹ രജിസ്ട്രേഷൻ
| അപേക്ഷ | ദേശ രജിസ്ട്രാർക്ക് (K-SMART മുഖേന) |
| സമയപരിധി | 7 പ്രവൃത്തി ദിവസം |
| രേഖ | വിവാഹ രജിസ്ട്രേഷനിൽ ചേർക്കേണ്ട വിവരങ്ങളടങ്ങിയ അപേക്ഷ |
| മുദ്രപത്രം | ₹50 |